ആരോഗ്യനിലയിൽ പുരോഗതി; നന്ദിയോടെ അഭിലാഷ് ടോമി.

ആരോഗ്യനിലയിൽ പുരോഗതി; നന്ദിയോടെ അഭിലാഷ് ടോമി.

165
0
SHARE

ആംസ്റ്റര്‍ഡാം: നന്ദിയോടെ അഭിലാഷ് ടോമി, ഗോൾഡൻ ഗ്ലോബ് റെയ്സിനിടെ പരിക്കേറ്റ കമാൻഡർ അഭിലാഷ് ടോമിയുടെ ആരോഗ്യനിലയിൽ പുരോഗതി. നാവികസേന വൈസ് അഡ്മിറൽ അജിത് കുമാർ അഭിലാഷുമായി ഫോണിൽ സംസാരിച്ചു. രക്ഷിച്ചവർക്കും ഇന്ത്യൻ നാവിക സേനക്കും അഭിലാഷ് ടോമി നന്ദി പറഞ്ഞു.
അന്ന് എന്തുകൊണ്ടോ കടൽ അവിശ്വസനീയമാം വിധം പ്രക്ഷുബ്ധമായിരുന്നു. കടലിൽ ബോട്ട് ആടിയുലഞ്ഞു. എന്‍റെ കടലിലെ പരിചയം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. നാവിക സേനയിലെ പരിചയും കൂടുതൽ തുണച്ചു.പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി.ഇന്ത്യൻ നാവിക സേനയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അഭിലാഷ് ടോമി ഇക്കാര്യം അറിയിച്ചത്. ഫ്രഞ്ച് കപ്പൽ രക്ഷപ്പെടുത്തിയ കമാൻഡർ അഭിലാഷ് ടോമി നിലവിൽ ഇൽ ആംസ്റ്റർഡാം ദ്വീപിലെ ആശുപത്രിയിൽ ചികിത്സയിലാണ്.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

NO COMMENTS

LEAVE A REPLY