ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങൾക്ക് പാരിതോഷികവും ജോലിയും : മുഖ്യമന്ത്രി.

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങൾക്ക് പാരിതോഷികവും ജോലിയും : മുഖ്യമന്ത്രി.

130
0
SHARE

തിരുവനന്തപുരം: ജക്കാര്‍ത്തയിലെ പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികവും ജോലിയില്ലാത്തവര്‍ക്ക് ജോലി നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണ്ണം നേടിയവര്‍ക്ക് 20 ലക്ഷം രൂപയും വെള്ളിക്ക് 15 ലക്ഷം രൂപയും വെങ്കലത്തിന് 10 ലക്ഷം രൂപയുമാണ് നൽകുക. മെഡല്‍ ജേതാക്കളെ അവരുടെ വിദ്യാഭ്യാസയോഗ്യതക്ക് അനുയോജ്യമായി സര്‍ക്കാര്‍ ജോലികളില്‍ നിയമനം നല്‍കും.

NO COMMENTS

LEAVE A REPLY