ഇൻഡോനീഷ്യൻ ദ്വീപായ സുലവേസിയിലുണ്ടായ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി.

ഇൻഡോനീഷ്യൻ ദ്വീപായ സുലവേസിയിലുണ്ടായ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി.

131
0
SHARE

ജക്കാർത്ത: ഇൻഡോനീഷ്യൻ ദ്വീപായ സുലവേസിയിലുണ്ടായ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി. എ.എഫ്.പി.വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. സുലവേസി തീരത്തേക്ക് സുനാമി തിരമാലകൾ അടിക്കുന്ന ദൃശ്യങ്ങൾ ഇൻഡോനീഷ്യൻ ടിവി പുറത്തുവിട്ടു.രണ്ട് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ ഉയർന്നതായി ബി.ബി.സി റിപ്പോർട്ടു ചെയ്യുന്നു. അഞ്ചുപേർ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ മരണങ്ങൾ സുനാമി മൂലമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഇൻഡോനീഷ്യൻ ദുരന്ത ലഘൂകരണ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് മുന്നറിയിപ്പ് പിൻവലിച്ചെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഭൂചലനത്തിൽ സുലവേസിയിൽ നിരവധി വീടുകൾ നിലംപതിച്ചിട്ടുണ്ട്. ദ്വീപിലെ മധ്യ-പടിഞ്ഞാറൻ മേഖലയിലുള്ളവരോട് മറ്റിടങ്ങളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ ഭൂചലനത്തിന് ശേഷമുണ്ടായ തുടർ ചലനം റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തി. ഒരാൾ കൊല്ലപ്പെട്ടതായും പത്തിലധികം പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

NO COMMENTS

LEAVE A REPLY