തൊഴിലിടം വൃത്തിയായി സൂക്ഷിക്കണം: കാസർകോട് ജില്ലാ കളക്ടര്‍

തൊഴിലിടം വൃത്തിയായി സൂക്ഷിക്കണം: കാസർകോട് ജില്ലാ കളക്ടര്‍

104
0
SHARE

കാസർകോട്: നമ്മള്‍ ജോലി ചെയ്യുന്നിടം വൃത്തിയാക്കി സൂക്ഷിക്കാന്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു പറഞ്ഞു. സ്വന്തം വീടുകളേക്കാള്‍ സമയം നമ്മള്‍ ചെലവഴിക്കുന്നത് ജോലി ചെയ്യുന്നിടങ്ങിലാണ്. ആ സ്ഥലം വൃത്തിയോടെ സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ ജോലി ചെയ്യലും കൂടുതല്‍ ഉന്‌മേഷകരമാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ തീവ്ര ശുചീകരണ പരിപാടിയുടെയും സ്വച്ഛതാ ഹി സേവ പ്രവര്‍ത്തനത്തിന്റെയും ഭാഗമായി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ആലോചന യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഒക്‌ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും, സിവില്‍ സ്റ്റേഷന്‍ പരിസരവും എല്ലാ ഉദ്യോഗസ്ഥരുടെയും, ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും, ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ശുചീകരിക്കും. ശുചീകരണ പ്രവര്‍ത്തനത്തില്‍ എല്ലാവരുടെയും സഹകരണം ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, വൈസ് പ്രസിഡന്റ് ശാന്തകുമാരി, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡനേറ്റര്‍ സി. രാധാകൃഷ്ണന്‍. ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. പി. സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY