ഇന്തോനേഷ്യയില്‍ മരണസംഖ്യ 800 കവിഞ്ഞു.

ഇന്തോനേഷ്യയില്‍ മരണസംഖ്യ 800 കവിഞ്ഞു.

140
0
SHARE

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മരണസംഖ്യ 800 കവിഞ്ഞു. 832 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. സുനാമി ശക്തമായ നാശം വിതച്ച സുലവേസി ദ്വീപില്‍ ഭക്ഷണവും വെള്ളവും പോലുമില്ലാതെ പതിനായിരങ്ങള്‍ നരകയാതനയിലാണ്.
സുനാമിയില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY