ലോക വയോജന ദിനത്തിൽ സ്നേഹ സ്പർശവുമായി സി.എച്ച്.സെന്ററിൽ ഒത്തുചേർന്നു.

ലോക വയോജന ദിനത്തിൽ സ്നേഹ സ്പർശവുമായി സി.എച്ച്.സെന്ററിൽ ഒത്തുചേർന്നു.

178
0
SHARE

കണ്ണൂർ: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി എളയാവൂർ സി.എച്ച്.സെന്ററിന്റെ സാന്ത്വന കേന്ദ്രം ഇന്ന് വിവിധ സന്നദ്ധ സംഘടനകളുടെയും, സ്കൂൾ വിദ്യാർത്ഥികളുടെയും, പ്രമുഖ മത സംഘടനയായ സമസ്ത കേരള സുന്നി വിഭാഗം പ്രവർത്തകരുടെയും സ്നേഹസംഗമങ്ങളാൽ ധന്യമായി വയോജനങ്ങൾക്ക് സ്നേഹ സ്പർശവുമായി എത്തിയ സംഘടനകളുടെ വിദ്യാർത്ഥികളുടെയും സംഗമങ്ങൾ വയോജനങ്ങൾക്ക് ഒരു നവ്യാനുഭൂതി  പകരുന്നതായിരുന്നു.  എളയാവൂർ സി.എച്ച്.സെന്ററിന്റെ  സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികളെ കാണാനും അവർക്ക് പൂക്കളും മധുരവും ഭക്ഷണവും നൽകി കൊണ്ട് ഇവർ ലോക വയോജന ദിനം തീർത്തും ധന്യമാക്കി. എളയാവൂർ സി.എച്ച്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ ഉച്ച ഭക്ഷണവുമായി എത്തിയപ്പോൾ ഇതേ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ വിദ്യാർത്ഥികൾ വയോധികരായ അന്തേവാസികൾക്ക് പുക്കളും മിഠായിയുമായാണ് എത്തിയത്.ഇതിനു പുറമെ ജില്ലാ എസ്.കെ.എസ്.എസ് എഫ് കമ്മിറ്റിയുടെ തീരുമാന പ്രകാരം മുണ്ടേരി ക്ലസ്റ്ററിലെ ഏഴ് ശാഖ പ്രതിനിധികളും കോയ്യോട് ശാഖയിലെ പ്രവർത്തകരും രാത്രി ഭക്ഷണവും മധുര പലഹാരവുമായി ഇവിടം സന്ദർശിച്ചു.ഇവരുടെയെല്ലാം സന്ദർശനം അന്തേവാസികൾക്ക് ഏറെ ആനന്ദത്തിനും ആഹ്ലാദത്തിനും വഴിയൊരുക്കി. സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവർക്ക് ഒരു ആശ്രയ  കേന്ദ്രമായി മാറിയ എളയാവൂർ സി.എച്ച്. സെന്ററിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന “പാലിയേറ്റീവ് ഇൻ ” എന്ന സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഈ ഒരു ദിവസം മറക്കാൻ പറ്റാത്തത അനുഭവമാണ് സമ്മാനിച്ചത്. ഇവിടം സന്ദർശിച്ച വിദ്യാർത്ഥികളും, സമസ്തയുടെ പ്രവർത്തകരും അധ്യാപകരും വയോജനങ്ങളുടെ അടുക്കൽ ചെന്ന് കുശലം പറഞ്ഞും അവരെ സെന്ററിന്റെ അങ്കണത്തിൽ കൊണ്ട് വന്നിരുത്തി കഥകൾ പറഞ്ഞും പാട്ട് പാടിയും പ്രാർത്ഥന നടത്തിയും  വയോജന ദിനം ഏറെ സന്തോഷ ദിനമാക്കി. സ്നേഹ സംഗമത്തിൽ പി.പി.സുബൈർ മാസ്റ്റർ, ആരിഫ് മാസ്റ്റർ, എം.മുസ്തഫ, ബേബി പ്രീത, മുസാവിർ, സാബിത്ത് ,സിയാദ്, സക്കരിയ്യ, ജുനൈദ്, ഫവാസ് ,ഫാസിൽ, റഫീഖ് കോയ്യോട്, ആബിദ് കോയ്യോട് എന്നിവർ സംബന്ധിച്ചു. സെന്റർ ഭാരവാഹികളായ കെ.എം.ഷംസുദ്ദീൻ, ആർ.എം ഷബീർ, അബ്ദുള്ള, വി.പി.മൊയ്തീൻ കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY