കനത്ത മഴ വരുന്നു; സംസ്ഥാന സർക്കാർ ജാഗ്രതാ നിർദേശം നൽകി.

കനത്ത മഴ വരുന്നു; സംസ്ഥാന സർക്കാർ ജാഗ്രതാ നിർദേശം നൽകി.

155
0
SHARE

തിരുവനന്തപുരം : അറബിക്കടലിന് തെക്കുകിഴക്കായി ശ്രീലങ്കയ്ക്കടുത്ത് വെള്ളിയാഴ്ചയോടെ ശക്തമായ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജാഗ്രതാ നിർദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന മുന്നറിയിപ്പു പ്രകാരം ഒക്ടോബർ ഏഴിന് കേരളത്തിൽ അതിതീവ്ര മഴ പെയ്യും. മലപ്പുറം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഞായറാഴ്ച്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശവുമുണ്ട്. ന്യൂനമർദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

NO COMMENTS

LEAVE A REPLY