കാമുകിയുടെ അമിതമായ ചെലവ് താങ്ങാനാകാതെ മോഷണം നടത്തിയ ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍.

കാമുകിയുടെ അമിതമായ ചെലവ് താങ്ങാനാകാതെ മോഷണം നടത്തിയ ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍.

125
0
SHARE

ന്യൂഡൽഹി : കാമുകിയുടെ അമിതമായ ചെലവ് താങ്ങാനാകാതെ മോഷണം നടത്തിയ ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. ഹരിയാനയിലെ അമ്പാല ജില്ലയിലെ ഗര്‍വീത് സാഹ്നി(24)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലി താജ് ഹോട്ടലിന്‍ നടന്ന പരിപാടിക്കിടെ 10,000 രൂപ മോഷ്ടിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. കോണ്‍ഫറന്‍സിനിടെ ദേവ്യാനി ജയിന്‍ എന്നയാളുടെ ബാഗില്‍ നിന്ന് 10,000 രൂപ മോഷണം പോകുകയായിരുന്നു. തുടർന്ന് ജയിൻ പൊലീസിൽ പരതി നൽകുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഗര്‍വീത് സഞ്ചരിച്ച ടാക്സി കാറും നമ്പറും പൊലീസ് കണ്ടെത്തുകയായിരുന്നു. ടാക്സി കാര്‍ ഡ്രൈവറുമായി ബന്ധപ്പെട്ട് ഏത് ഫോണ്‍നമ്പറില്‍ നിന്നാണ് താജിലേക്കുള്ള യാത്ര ബുക്ക് ചെയ്തതെന്ന് കണ്ടെത്തുകയും ചെയ്തു.

NO COMMENTS

LEAVE A REPLY