കണ്ണൂർ ആയിക്കരയിൽ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു.

കണ്ണൂർ ആയിക്കരയിൽ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു.

138
0
SHARE

• അബൂബക്കർ പുറത്തീൽ

കണ്ണൂർ സിറ്റി: ആയിക്കര ഹാർബറിൽ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. ഫൈവ്‌മൻസ് ഫൈബ റിൽ മൽസ്യബന്ധനം നടത്തുന്ന കൊയിലാണ്ടി ചെമ്മഞ്ചേരി പനമ്പിൽ ഹൗസിൽ വിശ്വനാഥൻ (55) ആണ്‌ മരിച്ചത്.
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മത്സ്യബന്ധനം നടത്തുന്നതിനിടെ വിശ്വനാഥന്‌ ഹൃദയാഘാതത്തെ തുടർന്ന് ഫൈബർ ആയിക്കര ഹാർബറിലേക്ക് തിരിച്ചുവരികയായിരുന്നു. കരയിലെത്തിച്ച ഉടനെ സഹപ്രവർത്തകർ കണ്ണൂർ ജില്ലാ ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സിറ്റി പോലീസ് ഇൻക്വസ്റ്റ് നടത്തുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശമായ കൊയിലാണ്ടിയിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ വ്യാഴാഴ്ച വടകരയിൽ നിന്നും മീൻപിടിക്കാൻ എത്തിയ വടകര സ്വദേശിയായ മറ്റൊരു മത്സ്യത്തൊഴിലാളി കൂടി കുഴഞ്ഞുവീണു മരിച്ചിരുന്നു. 

NO COMMENTS

LEAVE A REPLY