സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് നാളെ തുടക്കമാകും.

സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് നാളെ തുടക്കമാകും.

876
0
SHARE

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. ഔദ്യോഗിക ഉദ്ഘാടനവും ആര്‍ഭാടങ്ങളും ഒഴിവാക്കിയാണ് ഇത്തവണ മേള നടക്കുക. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 92 ഇനങ്ങളിലായി 2200ഓളം താരങ്ങള്‍ മാറ്റുരക്കും. മേള നടക്കുന്ന പാളയം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 3000 മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് നാളെ മേളക്ക് തുടക്കം കുറിക്കുക.തമ്പാനൂര്‍ എസ്എംവി സ്‌കൂളിലാണ് രജിസ്‌ട്രേഷന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്

NO COMMENTS

LEAVE A REPLY