സെൽഫിയെടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവദമ്പതികൾ മരിച്ചു.

സെൽഫിയെടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവദമ്പതികൾ മരിച്ചു.

173
0
SHARE

സെൽഫിയെടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവദമ്പതികൾ മരിച്ചു. അമെരിക്കയിൽ താമസിക്കുന്ന വിഷ്‌ണു (29) വും ഭാര്യ മീനാക്ഷി (29) യുമാണ് മരിച്ചത്. 

കതിരൂർ ശ്രേയസ് ആശുപത്രി ഉടമ ബാവുക്കം വീട്ടിൽ ഡോ.എം.വി. വിശ്വനാഥന്‍റെയും ഡോ.സുഹാസിനിയുടെയും മകനാണ് വിഷ്‌ണു. കോട്ടയം യൂനിയൻ ക്ലബിന് സമീപത്തെ രാമമൂർത്തിയുടെയും ചിത്രയുടെയും മകളാണ് മീനാക്ഷി. ചെങ്ങന്നൂരിലെ എൻജിനീയറിങ് കോളെജിൽ സഹപാഠികളായിരുന്നു വിഷ്‌ണുവും മീനാക്ഷിയും. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. 

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ദുരന്തമുണ്ടായത്. ട്രക്കിങ് നടത്തുന്നതിനിടയിൽ സെൽഫിയെടുക്കാനുള്ള ശ്രമത്തിലാണ് കാൽവഴുതി ഇവർ കൊക്കയിലേക്ക് വീഴുന്നത്. മൃതദേഹത്തിൽ നിന്നും ലഭിച്ച ഡ്രൈവിങ് ലൈസൻസിൽ നിന്നാണ് മരിച്ചവർ ഇന്ത്യക്കാരാണെന്നു തിരിച്ചറിഞ്ഞത്. ഇന്നു പുലർച്ചെയാണ് കോൺസുലേറ്റിൽ നിന്നും മരണവിവരം കതിരൂരിലെ വീട്ടിൽ അറിയിക്കുന്നത്.

NO COMMENTS

LEAVE A REPLY