“അവരോട് പറഞ്ഞേക്ക്, ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന്.” കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിയും മുമ്പെ പറന്നിറങ്ങിയ അമിത്...

“അവരോട് പറഞ്ഞേക്ക്, ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന്.” കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിയും മുമ്പെ പറന്നിറങ്ങിയ അമിത് ഷാ പിന്നാലെ നടത്തിയ പ്രതികരണം വൈറലാകുന്നു.

103
0
SHARE

കണ്ണൂർ : കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിയും മുമ്പെ പറന്നിറങ്ങിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്നാലെ നടത്തിയ പ്രതികരണം വൈറലാകുന്നു. വിമാനമിറങ്ങി വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിവരുന്നതിനിടെ കിയാൽ ജീവനക്കാരോടാണ് അമിത് ഷായുടെ പ്രതികരണം. “അവരോട് പറഞ്ഞേക്ക്, ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന്.”
കേരളത്തിലെ ബിജെപി നേതാക്കൾ അമിത് ഷായെ ഷാള്‍ അണിയിച്ച് സ്വീകരണത്തിന് ശേഷം മുന്നോട്ട് പോകുമ്പോള്‍ അവിടെ കൂടിയിരുന്ന കിയാല്‍ ജീവനക്കാരോടാണ് അമിത് ഷാ തന്റെ പ്രതികരണം നടത്തിയത്. അമിത് ഷാ നവംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നത് സംബ്‌നധിച്ച് വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
• അബൂബക്കർ പുറത്തീൽ.

NO COMMENTS

LEAVE A REPLY