അമിത് ഷാക്ക് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാന്‍ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രി

അമിത് ഷാക്ക് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാന്‍ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രി

945
0
SHARE

Malayalamaadhyamam

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുംമുമ്പേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് അവിടെ ഇറങ്ങാന്‍ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
സിബിഐ അന്വേഷിക്കുന്ന ലാവ്‌ലിന്‍ കേസ് ഉപയോഗിച്ചാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും പിണറായിയെബ്ലാക്ക് മെയില്‍ ചെയ്യുന്നത്. മുഖ്യമന്ത്രി അധികാരമേറ്റനാള്‍ തൊട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുന്നത് ഇതിന്റെ ഭാഗമാണ്. കേന്ദ്രം കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന മുഖ്യമന്ത്രിയാണ് ഇന്നു കേരളം ഭരിക്കുന്നതെന്നു മുല്ലപ്പള്ളി പറഞ്ഞു.

NO COMMENTS

LEAVE A REPLY