ആയിക്കരയിൽ വള്ളം മറിഞ്ഞ് മൽസ്യ തൊഴിലാളി മരിച്ചു.

ആയിക്കരയിൽ വള്ളം മറിഞ്ഞ് മൽസ്യ തൊഴിലാളി മരിച്ചു.

അബൂബക്കർ പുറത്തീൽ.

154
0
SHARE

• അബൂബക്കർ പുറത്തീൽ.


കണ്ണൂർ സിറ്റി: ആയിക്കര മാപ്പിളബേ ഹാർബറിൽ വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിക്കരയിൽ നിന്നും മത്സ്യബന്ധനത്തിന് മൂന്നു മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട വള്ളമാണ് തലകീഴായി മറിഞ്ഞു ഒരാൾ മരിച്ചത്. നീർച്ചാൽ ഗവ. സ്കൂളിന് സമീപത്തെ പിലാക്കീൽ ഹമീദ് (50) ആണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശിവൻ 52 ബാബു 50 എന്നിവർക്ക് പരിക്കേറ്റു. ആയിക്കരയിൽനിന്നും പുറപ്പെട്ടു ഒരുമണിക്കൂർ ദൂരത്തിൽ എത്തിയപ്പോൾ തന്നെ എൻജിൻ ഓഫ് ആയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വള്ളം കാറ്റിനെ തുടർന്ന് കല്ലിൽ ഇടിച്ച വള്ളം മറിയുകയായിരുന്നു. എഞ്ചിൻ നിയന്ത്രിച്ചിരുന്ന ഹമീദ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടർന്ന് മറ്റു രണ്ടുപേരും വെള്ളത്തിൽ വീഴുകയായിരുന്നു. വെള്ളത്തിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന ഹമീദിനെ ശിവൻ താങ്ങി നിർത്തിയെങ്കിലും മരിച്ചിരുന്നു. മറ്റൊരു തോണി ക്കാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇവരെ കരയ്ക്കെത്തിക്കുകയായിരുന്നു. തുടർന്ന് ശിവനെയും ബാബുവിനെയും ജില്ലാശുപത്രിയിൽ എത്തിച്ചു ചികിത്സ തേടി. ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയ്ക്ക് 12 മണി ശേഷം തയ്യിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും നബീസയുടെ യും മകനാണ്. സഹോദരങ്ങൾ : മജീദ് (മത്സ്യത്തൊഴിലാളി), നവാസ്, സഫിയ, സറീന, സൈനബി, ഹസീന, ഷാഹിന. ഷാഹിദ് അഫ്രീദ് ഏക മകനാണ്. തലശ്ശേരി കോസ്റ്റൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. സിറ്റി പോലീസ്, കോസ്റ്റൽ പോലീസ്, ഫിഷറീസ് എസ്ഐ റിജിൽ രാജ് തുടങ്ങിയവർ സ്ഥലത്തെത്തി.

NO COMMENTS

LEAVE A REPLY