കൊച്ചി കപ്പല്‍ശാല ആഗോള കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ ഇന്ത്യയുടെ പങ്ക് രണ്ട് ശതമാനമായി ഉയര്‍ത്തും: കേന്ദ്രമന്ത്രി...

കൊച്ചി കപ്പല്‍ശാല ആഗോള കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ ഇന്ത്യയുടെ പങ്ക് രണ്ട് ശതമാനമായി ഉയര്‍ത്തും: കേന്ദ്രമന്ത്രി നിതിന് ഗഡ്കരി.

109
0
SHARE

വിമാന വാഹിനികള്‍ ഉള്‍പ്പെടെയുള്ള വന്‍കിട യാനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പുതിയ ഡ്രൈ ഡോക് ആഗോള കപ്പല്‍ നിര്‍മ്മാണ മേഖലയിലെ ഇന്ത്യയുടെ പങ്ക് രണ്ട് ശതമാനമായി ഉയര്‍ത്തും. കേന്ദ്ര ഷിപ്പിങ്, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കൊച്ചി കപ്പല്‍ശാലയില്‍ പുതിയ ഡ്രൈ ഡോക്കിന്‍റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കപ്പല്‍നിര്‍മാണ വ്യവസായത്തില്‍ ദക്ഷിണ കൊറിയയും ചൈനയും ജപ്പാനുമൊക്കെയാണു മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയ്ക്കു വെറും 0.4 ശതമാനം വിഹിതമേയുള്ളൂ. നിലവില്‍ ആഗോള കപ്പല്‍ നിര്‍മ്മാണ വിപണിയുടെ 0.66 ശതമാനം മാത്രമാണ് ഇന്ത്യയുടെ ഓഹരി എന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.

NO COMMENTS

LEAVE A REPLY