തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക്സ് ഗോഡൗണില്‍ തീപിടുത്തം; മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയുടെ വേദി തകര്‍ന്നു.

തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക്സ് ഗോഡൗണില്‍ തീപിടുത്തം; മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയുടെ വേദി തകര്‍ന്നു.

89
0
SHARE

തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക്സ് ഗോഡൗണില്‍ തീപിടുത്തം; മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയുടെ വേദി തകര്‍ന്നു. മണിക്കൂറുകള് ശ്രമിച്ചിട്ടും തീ പൂര്‍ണമായി അണയ്ക്കാനായിട്ടില്ല. വിഷപ്പുക ശ്വസിച്ച് രണ്ടു പേര്‍ ആശുപത്രിയിലായിട്ടുണ്ട്. പൊലീസും രക്ഷാ ദൗത്യത്തില്‍ സഹായിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ഏതാണ്ട് എല്ലാ ഫയര്‍ യൂണിറ്റുകളെയും ഇവിടേയ്ക്കു വിളിപ്പിച്ചിട്ടുണ്ട്. വെള്ളം ഒഴിക്കുന്തോറും തീ ആളുകയാണ്.

ഗോഡൗണിനു സമീപത്തുനിന്നുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. ഇവിടേയ്ക്കുള്ള വാഹനഗതാഗതവും തടഞ്ഞു. വിഷപ്പുക ശ്വസിച്ച് അപകടമുണ്ടാകാനുള്ള സാദ്ധ്യത കൂടി മുന്‍നിറുത്തിയാണ് ആളെ ഒഴിപ്പിക്കുന്നത്.

NO COMMENTS

LEAVE A REPLY