വ്യാജ പോസ്റ്റിട്ടതിനെതിരെ ഷാഹിദാ കമാൽ ഡിജിപിക്ക് പരാതി നൽകി.

വ്യാജ പോസ്റ്റിട്ടതിനെതിരെ ഷാഹിദാ കമാൽ ഡിജിപിക്ക് പരാതി നൽകി.

134
0
SHARE

തിരുവനന്തപുരം: തന്റെ ഫോട്ടോ ഉപയോഗിച്ച്‌ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പോസ്റ്റിട്ടതിനെതിരെ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാൽ ഡിജിപിക്ക് പരാതി നൽകി. പോലീസ് ആസ്ഥാനത്ത് നേരിട്ട് ഡിജിപിയെ കണ്ട ശേഷമാണ് ഷാഹിദ പരാതി നൽകിയത്. പരാതി സൈബർ സെല്ലിന് കൈമാറിയതായും അവർ അറിയിച്ചു. മുസ്ലീം പേഴ്‌സണല്‍ ലോ വനിതാ ബോര്‍ഡ് അധ്യക്ഷ എന്ന പേരില്‍ ഒരു ചാനലിലെ ചർച്ചയിൽ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ന്യായീകരിച്ച്‌ സംസാരിച്ച രീതിയിലായിരുന്നു ഫോട്ടോ പ്രചരിപ്പിച്ചത്.

NO COMMENTS

LEAVE A REPLY