മന്ത്രി കെ ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണവുമായി യൂത്ത് ലീഗ്.

മന്ത്രി കെ ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണവുമായി യൂത്ത് ലീഗ്.

170
0
SHARE

കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പിതൃസഹോദര പുത്രനെ സംസ്ഥാന മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ നിയമിച്ചെന്നാണ് രേഖകൾ സഹിതം യൂത്ത് ലീഗ് ആരോപിച്ചത്. പിതൃസഹോദര പുത്രനായ കെ ടി അദീബിനെ യോഗ്യതയിൽ ഇളവ് നൽകി മന്ത്രി കെ ടി ജലീൽ മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ ജനറൽ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. സർക്കാർ തസ്തികയിൽ മന്ത്രി നിയമിച്ച അദീബ് സ്വകാര്യ ബാങ്ക് ജീവനക്കാരനാണെന്നും യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി കെ ഫിറോസ്, വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

NO COMMENTS

LEAVE A REPLY