ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‌ വധഭീഷണി: താങ്കളുടെ സമയം അടുത്തു. ഇനി എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടെങ്കിൽ വേഗം...

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‌ വധഭീഷണി: താങ്കളുടെ സമയം അടുത്തു. ഇനി എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടെങ്കിൽ വേഗം ചെയ്തു തീർക്കണം;

60
0
SHARE

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് വധഭീഷണി. ബി.ജെ.പി സംസ്ഥാന ആസ്ഥാനത്താണ് ഭീഷണിക്കത്ത് ലഭിച്ചതെന്ന് പാർട്ടി നേതൃത്വം വാർത്താക്കുറിപ്പിൽ അറിയിച്ചു. മുംബൈ മലയാളിയെന്ന് അവകാശപ്പെടുന്ന വ്യക്തി പേരും വിലാസവും അടക്കമുള്ളവ വെളിപ്പെടുത്തിക്കൊണ്ടാണ് ഭീഷണിക്കത്ത് അയച്ചിട്ടുള്ളത്. 

മോഹൻ കെ. നായർ എന്ന പേരാണ് കത്തിലുള്ളത്. മഹാരാഷ്ട്രയിലെ മഹാബലേശ്വരിൽ നിന്ന് സ്പീഡ്പോസ്റ്റിലാണ് കത്തു വന്നത്. 

ഒക്ടോബർ 29ന് എഴുതിയ കത്തിൽ ഇയാൾ കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെത്തുമെന്നും അറിയിച്ചിട്ടുണ്ട്. കാസർകോട് നിന്നു ശ്രീധരൻ പിള്ള ആരംഭിക്കാനിരിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയോടൊപ്പം ഇയാളും ഉണ്ടാവും എന്നാണു വെളിപ്പെടുത്തയിട്ടുള്ളത്. രാജീവ് ഗാന്ധിയുടേത് പോലുള്ള അന്ത്യം ആയിരിക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ നേരിടുക എന്നാണു കത്തിലെ ഭീഷണി. 

കത്തിന്റെ പൂർണരൂപം ഇങ്ങനെ 

താങ്കളുടെ സമയം അടുത്തു. ഇനി എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടെങ്കിൽ വേഗം ചെയ്തു തീർക്കണം. 
നിങ്ങൾ കള്ള സന്യാസിമാരുടെ കൂടെ ആണ് നിൽക്കുന്നത്. യഥാർത്ഥ സന്യാസിമാരെ തേജോവധം ചെയ്യാൻ BJPക്കാരെ നിയമിക്കുന്നു. 

ഞാൻ 66 വയസ്സുള്ള ഒരു മലയാളി ആണ് 1977 മുതൽ ബോംബെയിൽ ജീവിക്കുന്നു. എന്റെ എല്ലാ കർത്തവ്യവും കഴിഞ്ഞു. ഈ കേരള പിറവിയോടെ ഞാൻ നാട്ടിലെത്തും. താങ്കളുടെ രഥയാത്രയിൽ ഞാൻ പങ്കുചേരും. കേരളീയർ ഒരു ചൂടുള്ള വാർത്ത കാണട്ടെ ! രാജീവ് ഗാന്ധിയുടെ അന്ത്യം പോലെ. 

NO COMMENTS

LEAVE A REPLY