പൊലീസിന്റെ ജാതിയും മതവും പൊലീസ് തന്നെ : മുഖ്യമന്ത്രി.

പൊലീസിന്റെ ജാതിയും മതവും പൊലീസ് തന്നെ : മുഖ്യമന്ത്രി.

141
0
SHARE

കണ്ണൂര്‍ : പൊലീസിന്റെ ജാതിയും മതവും പൊലീസ് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിനെ ജാതീയമായും മതപരമായും ഭിന്നിപ്പിക്കാനുള്ള ശ്രമം അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ തികച്ചും മതേതര മനസുള്ള കേരള പൊലീസ് ഇതിനെയെല്ലാം നേരിടുന്നത് മാതൃകാപരമായാണ്. കണ്ണൂര്‍ മങ്ങാട്ട് പറമ്പില്‍ പൊലീസ് പാസിങ് ഔട്ട് പരേഡ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചാണ് ജനങ്ങള്‍ സര്‍ക്കാരിനെ വിലയിരുത്തുന്നത്. അതിനാല്‍ ജാഗ്രതാ പൂര്‍ണമായിരിക്കണം പൊലീസ്. മതനിരപേക്ഷത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് അംഗീകരിക്കില്ല. അവയെ സമചിത്തതയോടെ നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY