ഇനി അപകടത്തില്‍ പരിക്കേറ്റ രോഗിക്ക് ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കൽ അടക്കമുള്ള നടപടികൾ.

ഇനി അപകടത്തില്‍ പരിക്കേറ്റ രോഗിക്ക് ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കൽ അടക്കമുള്ള നടപടികൾ.

129
0
SHARE

കണ്ണൂർ : ഇനി അപകടത്തില്‍ പരിക്കേറ്റ രോഗിക്ക് ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കൽ അടക്കമുള്ള നടപടികൾ.

√ ചികിത്സിക്കാന്‍ വിസമ്മതിക്കുന്ന ഡോക്ടര്‍ക്ക് ഒരുവര്‍ഷം തടവും 25,000 രൂപ വരെ പിഴയും.

√ അടിയന്തര ചികിത്സ വേണ്ട രോഗികളെ കൊണ്ടുപോകാന്‍ ആംബുലന്‍സ് ഉടമകള്‍ വിസമ്മതിച്ചാല്‍ ഒരുവര്‍ഷം തടവും 25,000 രൂപ വരെ പിഴയും.

√ റോഡപകടങ്ങളും അടിയന്തര പ്രസവ ചികിത്സയും അത്യാഹിതചികിത്സയുടെ നിര്‍വചനത്തില്‍ വരും.

√ അത്യാഹിത ചികിത്സയ്‌ക്കായി ആശുപത്രികള്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം. നല്‍കിയ ചികിത്സ, പരിശോധന, ഫീസ് തുടങ്ങി എല്ലാ വിവരങ്ങളും രജിസ്റ്ററില്‍ ഉണ്ടാകണം.

√ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് അയയ്‌ക്കുന്നത് ഡോക്ടറുടെ ചുമതലയായിരിക്കും.

√ ഇതിന് മതിയായ കാരണം രേഖപ്പെടുത്തണം. രോഗിയുടെ സമ്മതപത്രം വാങ്ങണം.

√ അത്യാഹിത വിഭാഗത്തില്‍ എത്തിച്ച രോഗിക്കും, ഗര്‍ഭിണിക്കും ഗര്‍ഭസ്ഥ ശിശുവിനും അപകടമില്ലെന്ന് ഉറപ്പാക്കിവേണം മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍.

√ ജീവന്‍ നിലനിറുത്താന്‍ കഴിയുന്നത് ചെയ്‌തെന്ന് ഉറപ്പാക്കി വേണം ആശുപത്രിമാറ്റം.

√ പരിശോധന, നല്‍കിയ ചികിത്സ തുടങ്ങി എല്ലാ രേഖകളും പ്രത്യേക റിപ്പോര്‍ട്ടും സഹിതമാകണം രോഗിയെ കൊണ്ടുപോകേണ്ടത്.

√ സ്വന്തം ആംബുലന്‍സ് ഇല്ലെങ്കില്‍ സ്വകാര്യ ആംബുലന്‍സിന്റെയോ ഏജന്‍സികളുടെയോ പൊലീസിന്റെയോ സഹായം തേടാം.

NO COMMENTS

LEAVE A REPLY