ആലപ്പുഴയില്‍ ബസിലിടിച്ച് കാര്‍ കത്തി നശിച്ചു; യുവ ഡോക്ടര്‍ മരിച്ചു.

ആലപ്പുഴയില്‍ ബസിലിടിച്ച് കാര്‍ കത്തി നശിച്ചു; യുവ ഡോക്ടര്‍ മരിച്ചു.

220
0
SHARE

ആലപ്പുഴ: പള്ളാത്തുരുത്തിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു. കോഴിക്കോട് വൈഎംസിഎ പോക്കോട് ലക്ഷ്മി ഹൗസില്‍ ഡോ.പ്രസന്നകുമാറിന്റേയും ശോഭയുടേയും മകള്‍ ഡോ.പാര്‍വ്വതി(25)യാണ് മരിച്ചത്. കാറില് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി സുരേഷ് ബാബുവിന്റെ മകന്‍ നിതിന്‍ ബാബുവിന് പരുക്കേറ്റു. കല്യാണ സംഘം സഞ്ചരിച്ച ബസില്‍ ഇരുവരും സഞ്ചരിച്ച കാറിടിക്കുകായിരുന്നു. ബസിലിടിച്ച കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു പാര്‍വതിയും നിതിനും. നിതിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY