പി.കെ ശ്രീമതി ടീച്ചറെ അപകീർത്തി കരിക്കുന്ന വിധത്തിലുള്ള മോശമായ രീതിയിൽ കമാന്റിട്ട യുവാവ് അറസ്റ്റിൽ.

പി.കെ ശ്രീമതി ടീച്ചറെ അപകീർത്തി കരിക്കുന്ന വിധത്തിലുള്ള മോശമായ രീതിയിൽ കമാന്റിട്ട യുവാവ് അറസ്റ്റിൽ.

151
0
SHARE

• അബൂബക്കർ പുറത്തീൽ

കണ്ണൂർ : ഫേസ്ബുക്കിലൂടെ എം.പി പി.കെ ശ്രീമതി ടീച്ചറെ അപകീർത്തി കരിക്കുന്ന വിധത്തിലുള്ള മോശമായ രീതിയിൽ കമാന്റിട്ട യുവാവിനെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. നടുവിൽ കപ്പാലിൽ ഹൗസിൽ ബാലകൃഷ്ണന്റെ മകൻ സജിത്ത് (39) നെയാണ് കണ്ണൂർ ടൗൺ എസ്.ഐ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ മോശമായ തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ച് പരാമർശിച്ച തിനെ തുടർന്ന് ശ്രീമതി ടീച്ചർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കണ്ണൂർ ഡി.വൈ.എസ്.പി പി.പി സദാനന്ദന്‌ അന്വേഷണച്ചുമതല നൽകിയിരുന്നു. മൊത്തം 10 പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പോസ്റ്റ് ഫേസ്ബുക്കിൽ പോസ്റ്റിട്ട കോട്ടയം സ്വദേശി ക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY