ബി ജെ പിയെ വെട്ടിലാക്കി ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍.

ബി ജെ പിയെ വെട്ടിലാക്കി ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍.

111
0
SHARE

ശബരിമലയിലെ സമരം ബി.ജെ.പി ആസൂത്രണം ചെയ്തതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ.കോഴിക്കോട് യുവമോർച്ചാ യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഈ പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുലാമാസ പൂജയ്ക്കിടെസ്ത്രീകൾ സന്നിധാനത്തിന് അടുത്തെത്തിയപ്പോൾ തന്ത്രി തന്നെ വിളിച്ചിരുന്നതായും സ്ത്രീകൾ പ്രവേശിച്ചാൽ നട അടച്ചിടാനുള്ള നീക്കം താനുമായി ആലോചിച്ചാണെന്നും ശ്രീധരൻപിള്ള പ്രസംഗത്തിൽ പറയുന്നുണ്ട്. നട അടക്കുന്നത് കോടതിയലക്ഷ്യമാകില്ലേ എന്ന് തന്ത്രി ചോദിച്ചതായും അദ്ദേഹം പറഞ്ഞു. നട അടച്ചിട്ടാൽ കോടതിയലക്ഷ്യമാകില്ലേ എന്നായിരുന്നു തന്ത്രി ചോദിച്ചത്. എന്നാൽ ഒരിക്കലും ഒറ്റയ്ക്കാകില്ലെന്നും പതിനായിരങ്ങൾ ഒപ്പമുണ്ടാകുമെന്നും ഉറപ്പുനൽകി.ഇനി അവശേഷിക്കുക നമ്മളും എതിരാളിയായ ഭരണപക്ഷ പാർട്ടിയും മാത്രമായിരിക്കും ശബരിമല പ്രശ്നം നമുക്കൊരു സുവർണാവസരമാണ്. നമ്മൾ ഒരു അജണ്ട മുന്നോട്ടുവെച്ചു. ആ അജണ്ടയ്ക്ക് പിന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞുവെന്നും ശ്രീധരൻപിള്ള പ്രസംഗത്തിൽ തുറന്നുപറയുന്നുണ്ട് ശബരിമലയിലെ സമരം ബി.ജെ.പിയാണ് ആസൂത്രണം ചെയ്തത്. നമ്മുടെ ജനറൽ സെക്രട്ടറിമാർ അത് വിജയകരമായി നടപ്പിലാക്കി. ഐ.ജി. ശ്രീജിത്ത് രണ്ട് സ്ത്രീകളുമായി ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ യുവമോർച്ച പ്രവർത്തകരാണ് തടഞ്ഞത്- ശ്രീധരൻപിള്ള യോഗത്തിൽ പറഞ്ഞു.

NO COMMENTS

LEAVE A REPLY