ശബരിമല ക്ഷേത്ര ദര്‍ശനത്തിന് സുരക്ഷ തേടി യുവതി പൊലീസിനെ സമീപിച്ചു.

ശബരിമല ക്ഷേത്ര ദര്‍ശനത്തിന് സുരക്ഷ തേടി യുവതി പൊലീസിനെ സമീപിച്ചു.

80
0
SHARE

ശബരിമല ക്ഷേത്ര ദര്‍ശനത്തിന് സുരക്ഷ തേടി യുവതി പൊലീസിനെ സമീപിച്ചു. ചേര്‍ത്തല സ്വദേശി അ‍ഞ്ജുവാണ് പമ്പയിലെത്തി പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് യുവതി എത്തിയത്. വൈകീട്ട് അഞ്ചരയോടെ, നിലയ്ക്കല്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് യുവതി പമ്പയില്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചു.യുവതിയുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ദര്‍ശനം സംബന്ധിച്ച കാര്യം യുവതിയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുകയാണ്. ഒരു മണിക്കൂറിനകം തീരുമാനം എന്താണെന്ന് അറിയിക്കാമെന്ന് പൊലീസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY