ശബരിമല; വ്യാജ ചിത്രം പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകൻ അറസ്റ്റിൽ.

ശബരിമല; വ്യാജ ചിത്രം പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകൻ അറസ്റ്റിൽ.

83
0
SHARE

ആലപ്പുഴ: ശബരിമലയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജ ചിത്രം പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയില്‍ രാജേഷ് ആര്‍ കുറുപ്പിനെയാണ് മാന്നാർ സിഐ ജോസ് മാത്യു അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്.ശരത്ബാബു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇരുമുടിക്കെട്ടും അയ്യപ്പ വിഗ്രഹവുമായി നില്‍ക്കുന്ന അയ്യപ്പഭക്തന്റെ നെഞ്ചില്‍ പൊലീസുകാരന്‍ ചവിട്ടുന്ന ചിത്രവും കഴുത്തിനു നേരെ അരിവാള്‍ പിടിച്ചിരിക്കുന്ന മറ്റൊരു ചിത്രവുമാണ് ഫേയ്‌സ്ബുക്കില്‍ രാജേഷ് പ്രചരിപ്പിച്ചത്.

NO COMMENTS

LEAVE A REPLY