റോഡിലെ തർക്കത്തെത്തുടർന്ന് ഡിവൈ.എസ്.പി. പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ചു.

റോഡിലെ തർക്കത്തെത്തുടർന്ന് ഡിവൈ.എസ്.പി. പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ചു.

142
0
SHARE

തിരുവനന്തപുരം: റോഡിലെ തർക്കത്തെത്തുടർന്ന് ഡിവൈ.എസ്.പി. പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ചു. നെയ്യാറ്റിൻകര കൊടങ്ങാവിള കാവുവിളയിൽ സനൽ(32) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.കൊടങ്ങാവിള കമുകിൻകോടിലെ ഒരു വീട്ടിൽ എത്തിയതായിരുന്നു നെയ്യാറ്റിൻകര ഡിവൈ.എസ്.പി. ബി.ഹരികുമാർ. ആ വീട്ടിൽനിന്നുമിറങ്ങി കാർ എടുക്കാനായെത്തിയപ്പോൾ വാഹനം കടന്നുപോകാനാകാത്ത നിലയിൽ മറ്റൊരു കാർ പാർക്കുചെയ്തിരുന്നു.സ്വകാര്യവാഹനത്തിൽ യൂണിഫോമിലല്ലാതെ കണ്ട ഡിവൈ.എസ്.പി.യെ സനലിനു തിരിച്ചറിയാനായില്ല. വാക്കുതർക്കത്തിനിടെ ഡിവൈ.എസ്.പി. സനലിനെ പിടിച്ചുതള്ളി.റോഡിലേക്കു വീണ ഇയാളുടെ പുറത്ത് എതിേര വന്ന കാർ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ സനലിനെ നാട്ടുകാരും സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നെയ്യാറ്റിൻകര പോലീസും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിെച്ചങ്കിലും മരിച്ചു. സനൽ ഇലക്ട്രീഷനാണ്.അപകടമറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാർ ഡിവൈ.എസ്.പി.യെ കൈയേറ്റം ചെയ്തു. എന്നാൽ, ഡിവൈ.എസ്.പി.യെ പരിസരവാസിയായ സുഹൃത്ത് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുത്തി.

NO COMMENTS

LEAVE A REPLY