ഭക്തരുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സ്ത്രീകള്‍ ശബരിമല ദര്‍ശ്ശനം നടത്തി.

ഭക്തരുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സ്ത്രീകള്‍ ശബരിമല ദര്‍ശ്ശനം നടത്തി.

126
0
SHARE

സന്നിധാനം: ഭക്തരുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സ്ത്രീകള്‍ ശബരിമല ദര്‍ശ്ശനം നടത്തി. 52 വയസ്സ് പ്രായമുണ്ടെന്ന് തെളിഞ്ഞതോടെ ദര്‍ശ്ശനം നടന്നത്. പ്രായം തെളിഞ്ഞതോടെ ഭക്തര്‍ നടത്തിയ നാമജപ പ്രതിഷേധവും അവസാനിപ്പിച്ചു.

നേരത്തെ വലിയ നടപ്പന്തലില്‍ വച്ച് ഇവര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട്, ഹിന്ദു ഐക്യവേദി നേതാക്കളുമായി അടക്കം ചര്‍ച്ച നടത്തിയതിന് ശേഷം ഭക്തര്‍ തന്നെ വഴി ഒരുക്കുകയായിരുന്നു.

തൃശ്ശൂര്‍ സ്വദേശിനികളായ ഗിരിജ, സുജാത, ലളിത എന്നിവരാണ് ദര്‍ശനത്തിനായെത്തിയത്. പ്രതിഷേധത്തിനിടെ ശാരീരികാസ്വസ്ഥതകള്‍ കാണിച്ചതിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇരുമുടിക്കെട്ടില്ലാത്തതാണ് ഭക്തര്‍ക്ക് പ്രതിഷേധത്തിന് കാരണം.

NO COMMENTS

LEAVE A REPLY