ശബരിമല ദർശനത്തിനെത്തിയ 52 കാരിയെ തടഞ്ഞ സംഭവത്തിൽ 200 പേർക്കെതിരെ കേസ്.

ശബരിമല ദർശനത്തിനെത്തിയ 52 കാരിയെ തടഞ്ഞ സംഭവത്തിൽ 200 പേർക്കെതിരെ കേസ്.

103
0
SHARE

ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയായ ലളിത (52) തടഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തു. മകന്റെ കുഞ്ഞിന്റെ ചോറൂണിനെത്തിയ തിരൂര്‍ സ്വദേശി ലളിത(52)യാണ് പ്രതിഷേധത്തിനിരയായത്. ഇവരുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. ഇന്നു രാവിലെതന്നെ പമ്പയില്‍ നിന്നും ലളിതയുടെ പ്രായം പരിശോധിച്ചിരുന്നു. പിന്നീടാണ് വലിയ നടപ്പന്തലില്‍ തടഞ്ഞത്. പ്രതിഷേധത്തിനിടെ ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY