മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തുമെന്ന് തൃപ്തി ദേശായി.

മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തുമെന്ന് തൃപ്തി ദേശായി.

114
0
SHARE

മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ് പിക്കും കത്തയക്കുമെന്നുംവാർത്താ ഏജൻസിയായ എ എൻ ഐയോടു തൃപ്തി പറഞ്ഞു. ചിത്തിര ആട്ടവിശേഷത്തിനു ശേഷം ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശബരിമല നടയടക്കും.ശേഷം നവംബർ17 നാണ് മണ്ഡലപൂജകൾക്കായി ഇനി ക്ഷേത്രം തുറക്കുക. 17 ാംതിയതി കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ശബരിമലയിൽ ദർശനം നടത്തുമെന്നും തൃപ്തി കൂട്ടിച്ചേർത്തു. പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്താൻ സംരക്ഷണം ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും സർക്കാർ അതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണെന്നും തൃപ്തി പറഞ്ഞു.

NO COMMENTS

LEAVE A REPLY