ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് ആചാരലംഘനമാണെന്നു ശബരിമല തന്ത്രി.

ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് ആചാരലംഘനമാണെന്നു ശബരിമല തന്ത്രി.

169
0
SHARE

ശബരിമല: ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് ആചാരലംഘനമാണെന്നു ശബരിമല തന്ത്രി കണ്ഠര് രാജീവര്. ആർഎസ്‌എസ് നേതാവ് വത്സൻ തില്ലങ്കേരിയും ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കര ദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണു തന്ത്രിയുടെ പ്രതികരണം.
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാര ലംഘനമാണ്. ആചാരപ്രകാരം തന്ത്രിക്കും മേൽശാന്തിക്കും പന്തളം കൊട്ടാര പ്രതിനിധികൾക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂ. ബാക്കി എല്ലാവരും ഇരുമുടിക്കെട്ടുമായി വേണം പടികയറാൻ. ആചാര ലംഘനം നടന്നതായി ബോധ്യപ്പെടുകയോ പരാതിവരികയോ ചെയ്താൽ പരിഹാരക്രിയകൾ ചെയ്യുമെന്നും തന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY