പി.കെ ശ്രീമതി ടീച്ചറെ അപകീർത്തി പ്പെടുത്തുന്ന പോസ്റ്റിട്ട രണ്ടുപേർ കൂടി പിടിയിൽ.

പി.കെ ശ്രീമതി ടീച്ചറെ അപകീർത്തി പ്പെടുത്തുന്ന പോസ്റ്റിട്ട രണ്ടുപേർ കൂടി പിടിയിൽ.

155
0
SHARE

• അബൂബക്കർ പുറത്തീൽ.

കണ്ണൂർ : സമൂഹ മാധ്യമത്തിലൂടെ എം.പി പി.കെ ശ്രീമതി ടീച്ചറെ അപകീർത്തി പ്പെടുത്തുന്ന തരത്തിൽ മോശമായ രീതിയിൽ പോസ്റ്റിട്ട രണ്ടുപേരെ കൂടി ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തുളിച്ചേരി സ്വദേശി എം.പി മനോജ്, ചെക്കിക്കുളം സ്വദേശി എം.കെ ശ്രീജിത്ത് എന്നിവരെയാണ് ടൗൺ എസ്.ഐ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. സമാന കേസിൽ രണ്ടു ദിവസം മുൻപ് നടുവിൽ കപ്പാലിൽ ഹൗസിൽ ബാലകൃഷ്ണന്റെ മകൻ സജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം സ്വദേശിയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ മോശമായ തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ച് പരാമർശിച്ചതിനെ തുടർന്ന് ശ്രീമതി ടീച്ചർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. മൊത്തം 10 പേർക്കെതിരെയാണ് കേസ്. ഇതിൽ മൊത്തം മൂന്നുപേരാണ് പിടിയിലായത്. പോസ്റ്റ് ഫേസ്ബുക്കിലിട്ട കോട്ടയം സ്വദേശി ക്കുവേണ്ടിയും  അന്വേഷണം ഊർജിതമാക്കിയതായി പോലിസ് അറിയിച്ചു. സ്ത്രീത്വത്തെ അപമാനിക്കും വിധം നവമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി എന്ന ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY