മീന ഇനി കുടുംബത്തിന്റെ തണലില്‍

മീന ഇനി കുടുംബത്തിന്റെ തണലില്‍

143
0
SHARE

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ജില്ലക്കാരിയായ മീന കുടുംബത്തിന്റെ തണലിലേക്ക് മടങ്ങി. വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വടകര ഹെല്‍പ് ലൈന്‍ സഹായത്തോടെ ഓഗസ്ത് 8 ന് ആണ് ഗവ.ഷോര്‍ട്ട് സ്റ്റേ ഹോമില്‍ പ്രവേശിപ്പിച്ചത്. ഇക്കണോമിക്സ് ബിരുദാനന്തര ബിരുദദാരിയായ മീനക്ക് സ്വന്തം മേല്‍വിലാസം പോലും ഓര്‍മ്മയില്ലാത്ത അവസ്ഥയിലായിരുന്നു. സാമൂഹിക പ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തര വകുപ്പ് റിട്ടയേഡ് ഉദ്യോഗസ്ഥനുമായ എം.ശിവന്റെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് യുവതിയുടെ അമ്മയെ കണ്ടെത്തി കൂടെ അയക്കാന്‍ സാധിച്ചത്.

NO COMMENTS

LEAVE A REPLY