മദ്യലഹരിയിലായിരുന്ന യുവാവ് 18 വാഹനങ്ങള്‍ക്ക് തീയിട്ടു.

മദ്യലഹരിയിലായിരുന്ന യുവാവ് 18 വാഹനങ്ങള്‍ക്ക് തീയിട്ടു.

125
0
SHARE

മദ്യലഹരിയിലായിരുന്ന യുവാവ് 18 വാഹനങ്ങള്‍ക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ദക്ഷിണ ഡല്‍ഹിയില്‍ മദന്‍ നഗറില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 14ബൈക്കുകളും 4കാറുകളുമാണ് ഇയാള്‍ തീയിട്ട് നശിപ്പിച്ചത്,​ പൊലീസ് പറഞ്ഞു.സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്ന സി.സി.ടി.വി കാമറയില്‍ നിന്ന് പ്രതി വാഹനം കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.ബൈക്കിന്റെ ഫ്യുവല്‍ പൈപ്പ് ഊരിയാണ് തീവെക്കുന്നത്. ആറോളം ബൈക്കുകളിലാണ് ഇത്തരത്തില്‍ തീവെച്ചത്. പെട്രോള്‍ പുറത്തേക്ക് പടര്‍ന്നതിനാലാകാം തീ മറ്റുവാഹനങ്ങളിലേക്ക് പടര്‍ന്നത്. തീ വെച്ച ശേഷം പ്രതി ഓടി രക്ഷപെടുകയായിരുന്നു. പ്രതിയെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

NO COMMENTS

LEAVE A REPLY