ശബരിമല വിഷയത്തില്‍ ഓന്തിനെ പോലെ നിറംമാറിയ ബി.ജെ.പി കാപട്യം അവസാനിപ്പിക്കണമെന്ന് കെ. സുധാകരൻ.

ശബരിമല വിഷയത്തില്‍ ഓന്തിനെ പോലെ നിറംമാറിയ ബി.ജെ.പി കാപട്യം അവസാനിപ്പിക്കണമെന്ന് കെ. സുധാകരൻ.

106
0
SHARE

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ഓന്തിനെ പോലെ നിറംമാറിയ ബി.ജെ.പി കാപട്യം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയും സംവിധാനങ്ങളും കൈയടക്കി ബി.ജെ.പി-ആര്‍.എസ്.സ് നേതാക്കള്‍ രാഷ്ട്രീയം കളിക്കുകയാണ്. വോട്ടില്‍ മാത്രമാണ് ബി.ജെ.പിയുടെ നോട്ടം. സുപ്രിം കോടതി വിധിക്കെതിരേ നിയമനിര്‍മാണം നടത്താന്‍ അവസരമുണ്ടായിരിക്കെ അങ്ങനെ പറ്റില്ലെന്നാണ് പി.എസ് ശ്രീധരന്‍പിള്ള പറയുന്നത്. ശ്രീധരന്‍പിള്ളയെ പോലുള്ള ഒരാള്‍ എത്ര പച്ചയായാണ് നുണ പറയുന്നത്. ബി.ജെ.പി കാപട്യം അവസാനിപ്പിച്ച് വോട്ടാക്കി മാറ്റാനുള്ള രാഷ്ട്രീയനാടകം നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY