ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന വന്‍സംഘം അറസ്റ്റിൽ.

ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന വന്‍സംഘം അറസ്റ്റിൽ.

142
0
SHARE

കോട്ടയം : ന്യൂജനറേഷന്‍ ബൈക്കില്‍ സഞ്ചരിച്ച് നിരവധി സ്ത്രീകളുടെ മാലകള്‍ പൊട്ടിച്ചെടുത്ത മോഷണ സംഘം പിടിയിലായി. രാമപുരം പിഴക് ഭാഗത്ത് തോട്ടത്തില്‍ വീട്ടില്‍ ടോമി മകന്‍ ടോം (27), ഈരാറ്റുപേട്ട, പ്ലാശനാല്‍, നാഗപ്പുഴ വീട്ടില്‍ സജി മകന്‍ ജീവന്‍ സജി ( 20), പാലാ നെച്ചിപ്പുഴൂര്‍ പള്ളിയാടിയില്‍ വീട്ടില്‍ സിബി മകന്‍ സിജു സിബി ( 20), രാമപുരം ചക്കാമ്പുഴ ഭാഗത്ത് കൊട്ടിച്ചേരില്‍ വീട്ടില്‍ സിബി അഗസ്റ്റിന്‍ മകന്‍ ഒബാമ എന്നു വിളിക്കുന്ന ആനന്ദ് കെ. സിബി (21), രാമപുരം ബസാര്‍ ഭാഗത്ത് ചിറയില്‍ വീട്ടില്‍ അഗസ്റ്റിന്‍ മകന്‍ അസിന്‍ ( 20) എന്നിവര്‍ രാത്രികാല വാഹന പരിശോധനയ്ക്കിടെ പാലാ ഡി.വൈ.എസ്.പി ശ്രീ. ഷാജിമോന്‍ ജോസഫിന്റെ പിടിയിലായതോടെയാണ് വന്‍ മോഷണ പരമ്പരയുടെ ചുരുളഴിഞ്ഞത്.
കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ടാ എന്നീ ജില്ലകളില്‍ ബൈക്കിലെത്തി 11 സ്ത്രീകളുടെ മാലപൊട്ടിച്ച കേസുകളില്‍ ഇവര്‍ പ്രതികളാണ്.
നമ്പരില്ലാത്ത ന്യൂജനറേഷന്‍ ബൈക്കുകളില്‍ മോഷണം നടത്തിയ ശേഷം അമിതവേഗത്തില്‍ രക്ഷപെടുന്നത് ശീലമാക്കിയ പ്രതികള്‍ മോഷ്ടി ച്ചെടുക്കുന്ന സ്വര്‍ണ്ണം പാലാ, രാമപുരം ഭാഗങ്ങളിലുള്ള സ്വര്‍ണ്ണ പണയ സ്ഥാപനങ്ങളിലും ജ്യൂവലറികളിലും വിറ്റും, പണയം വച്ചും കിട്ടുന്ന പണം ആഡംബര ജീവിതത്തിനും ലഹരി പദാര്‍ത്ഥങ്ങള്‍ വാങ്ങുന്നതിനുമാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. പ്രതികളെല്ലാവരും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ചോദ്യം ചെയ്തതില്‍ സമ്മതിച്ചിട്ടുണ്ട്.
പാലാ ഡി.വൈ.എസ്.പി ശ്രീ. ഷാജിമോന്‍ ജോസഫ്, പാലാ ഇന്‍സ്പെക്ടര്‍ ശ്രീ. രാജന്‍ കെ. അരമന, രാമപുരം ഇന്‍സ്പെക്ടര്‍ ശ്രീ. ജോയി മാത്യു, പാലാ എസ്. ഐ. ശ്രീ. ബിനോദ്കുമാര്‍, മേലുകാവ് എസ്.ഐ ശ്രീ. സന്ദീപ്, മരങ്ങാട്ടുപള്ളി എസ്. ഐ. ശ്രീ. സിബി തോമസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ അനില്‍കുമാര്‍, സിനോയി, സുനില്‍കുമാര്‍, രാജേഷ്, ബിജു സ്കറിയാ, വിജയ കുമാര്‍, പാലാ ഡി.വൈ.എസ്സ്.പി ഓഫീസിലെ ഡ്രൈവര്‍ അനില്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

NO COMMENTS

LEAVE A REPLY