ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് സ്കൂളുകളിൽ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നു.

ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് സ്കൂളുകളിൽ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നു.

97
0
SHARE

✍️ അബൂബക്കർ പുറത്തീൽ.
കണ്ണൂർ: വിദ്യാര്‍ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് സ്കൂളുകളിൽ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 12 ന് കണ്ണൂർ സിറ്റി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി. ലഹരിയില്‍ നിന്ന് വിമുക്തി, കൈകോര്‍ക്കുക ജീവിതത്തിനായി എന്ന മുദ്രാവാക്യമുയര്‍ത്തി എക്‌സൈസ്, ആരോഗ്യം, വിദ്യാഭ്യാസം വകുപ്പുകള്‍, സ്‌കൂള്‍ പിടിഎ ഭാരവാഹികള്‍, സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായ ഐആര്‍പിസി എന്നിവയെ ഉള്‍പ്പെടുത്തി യാണ് ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം. ഇതിനായി ജില്ലയിലെ 171 ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ നവംബര്‍ 30 ന് മുമ്പായി സമിതികള്‍ രൂപീകരിക്കും. ജില്ലാ പഞ്ചായത്ത് അംഗം ചെയര്‍മാന്‍ ആയ കമ്മറ്റിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എക്‌സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, ഐആര്‍പിസി കണ്‍വീനര്‍, വാര്‍ഡ് മെമ്പര്‍, പി എച്ച് സി ഡോക്ടര്‍, വിദ്യാര്‍ഥി പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കും. ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ലഹരിവസ്തുക്കളുടെ ഉറവിടങ്ങള്‍ കണ്ടെത്തി തടയാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി രക്ഷിതാക്കള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് നല്‍കും. പുതുതലമുറ ലഹരിമരുന്നുകള്‍ കണ്ടെത്തുന്നതിന് അധ്യാപകര്‍ക്ക് ജില്ലാ തലത്തില്‍ ശാസ്ത്രീയ പരിശീലനം നല്‍കും.

NO COMMENTS

LEAVE A REPLY