കെഎം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതി സ്‌റ്റേ.

കെഎം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതി സ്‌റ്റേ.

48
0
SHARE

കൊച്ചി: വര്‍ഗീയ പ്രചാരണത്തിന് ശ്രമിച്ചുവെന്ന കേസില്‍ കെഎം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് വിധി സ്‌റ്റേ ചെയ്തത്. പരാതിക്കാരനായ എംവി നികേഷ് കുമാറിന്‌കൊടുക്കാന്‍ ഉത്തരവിട്ട തിരഞ്ഞെടുപ്പ് ചിലവായ 50000 രൂപ ഷാജി ഒരാഴ്ചക്കുള്ളില്‍ കെട്ടിവെക്കണം. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജി കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഷാജിക്കെതിരെ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പിഡി രാജന്റെ ബെഞ്ച് തന്നെയാണ് ഇപ്പോള്‍ സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. 

NO COMMENTS

LEAVE A REPLY