വിജയിയായി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത് : എം.വി നികേഷ് കുമാർ.

വിജയിയായി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത് : എം.വി നികേഷ് കുമാർ.

141
0
SHARE

കണ്ണൂർ: അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ന്യായമായല്ല നടന്നത് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തതെന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എം.വി നികേഷ് കുമാർ പറഞ്ഞു. കേസിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിധിയിൽ തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. തന്റെ ന്യായങ്ങൾ കോടതി അംഗീകരിച്ചതിൽ സംതൃപ്തിയുണ്ട്. നിയമ പോരാട്ടവുമായി മുന്നോട്ട് പോകും- നികേഷ് കുമാർ പറഞ്ഞു. 

NO COMMENTS

LEAVE A REPLY