ഷാജി തികഞ്ഞ മതേതരവാദി, വിധിയെ നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല.

ഷാജി തികഞ്ഞ മതേതരവാദി, വിധിയെ നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല.

103
0
SHARE

തെരഞ്ഞെടുപ്പ് കേസില്‍ കെ.എം.ഷാജിക്കെതിരായുണ്ടായ വിധിയെ മേല്‍കോടതികളില്‍ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മതതീവ്രവാദികളുടെ വോട്ട് തനിക്ക് വേണ്ടെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ പരസ്യമായി പ്രഖ്യാപിച്ചയാളാണ് ഷാജി. അദ്ദേഹം തികഞ്ഞ മതേതരവാദിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. യഥാര്‍ത്ഥത്തില്‍ മതതീവ്രവാദികളുടെ കണ്ണിലെ കരടാണ് ഷാജി. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഷാജി വ്യക്തമാക്കിയിട്ടുണ്ട്. മേല്‍ കോടതികളില്‍ തങ്ങള്‍ അത് ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

NO COMMENTS

LEAVE A REPLY