ഡോക്ടറുടെ വീട്ടിൽ നിന്നും 60 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച വീട്ടുജോലിക്കാരി പോലിസ് പിടിയിൽ.

ഡോക്ടറുടെ വീട്ടിൽ നിന്നും 60 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച വീട്ടുജോലിക്കാരി പോലിസ് പിടിയിൽ.

122
0
SHARE

✍️ അബൂബക്കർ പുറത്തീൽ.

കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഡോക്ടറുടെ വീട്ടിൽ നിന്നും 60 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച വീട്ടുജോലിക്കാരിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. കൊറ്റാളി സ്വദേശിനി റിൻഷ (29)യെയാണ് ടൗൺ എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചരക്കണ്ടി മെഡിക്കൽ കോളെജിലെ അനസ്തേഷ്യ സ്പെഷ്യലിസ്റ്റായ ഡോക്ടർ റോഷന്റെ മൂന്നാംപീടികയിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങളാണ് കഴിഞ്ഞ മെയ് മാസം മുതൽ വിവിധ സമയങ്ങളിലായി റിൻഷ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം ഡോക്ടറും കുടുംബവും വിവാഹത്തിന് പോകുമ്പോൾ അണിയാൻ വേണ്ടി അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ട്ടപ്പെട്ടതായി മനസിലായത്. ഉടനെ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തതിനെത്തുടർന്ന് വീട്ടുവേലക്കാരി ജോലിക്ക് വരാതിരിക്കുകയും തുടർന്ന് സംശയം തോന്നിയ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ സമ്മതിക്കുകയായിരുന്നു. ഒരു വർഷത്തോളമായി ഇൗ വീട്ടിൽ ജോലി ചെയ്യുന്ന ഇവർ വിൽപ്പന നടത്തിയ മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ നഗരത്തിലെ വിവിധ ജ്വല്ലറികളിൽ നിന്ന് കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

NO COMMENTS

LEAVE A REPLY