കാത്തിരുന്ന മുഴുവനാളുകളെയും നിരാശയാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ്.

കാത്തിരുന്ന മുഴുവനാളുകളെയും നിരാശയാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ്.

298
0
SHARE

✍️ അബൂബക്കർ പുറത്തീൽ.

കണ്ണൂർ: കാത്തിരുന്ന മുഴുവനാളുകളെയും നിരാശയാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ്. നവംബർ 9 മുതൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം എന്നാണ് അറിയിപ്പ് എങ്കിലും പലരും ഇന്ന് നിരാശയായിരുന്നു ഫലം. മുമ്പും രണ്ടുമൂന്നുതവണ ഇന്ത്യ എക്സ്പ്രസ് ബുക്കിംഗ് ആരംഭിക്കും എന്ന് ഇതുപോലെ ഉണ്ടായിരുന്നു. പക്ഷേ ഇതുവരെയും അവരുടെ വെബ്സൈറ്റിൽ കണ്ണൂരിലേക്കോ, കണ്ണൂരിൽനിന്നോ ബുക്കിങ്ങിനുള്ള ഓപ്ഷൻ ലഭ്യമായി തുടങ്ങിയിട്ടില്ല. നവംബർ ഒമ്പതിന് രാത്രി 12 മണി മുതൽ തന്നെ തങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ബുക്കിംഗ് ആരംഭിക്കുമെന്ന് കരുതി തന്നെ സിസ്റ്റത്തിനു മുന്നിൽ തന്നെ കുത്തിയിരുന്നതായി കുടുക്കിമൊട്ടയിലെ ‘ഷെയിൻ ട്രാവൽസ്’ ഉടമ അനസ് പറയുന്നു. ഒൻപതിന് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും എന്ന് അറിഞ്ഞു നിരവധിപേരാണ് തങ്ങളെ സമീപിച്ചതെന്നും ബുക്ക് ചെയ്ത് വെക്കണം എന്ന് പറഞും പലരും തങ്ങളെ ബന്ധപ്പെട്ടതായും അനസ് കൂട്ടിച്ചേർത്തു.

NO COMMENTS

LEAVE A REPLY