ലോകത്തിലെ ചാനല്‍ ഭീമന്‍മാരെ ഞെട്ടിച്ച് ചൈനയുടെ പുതിയ വാര്‍ത്താ അവതാരകൻ.

ലോകത്തിലെ ചാനല്‍ ഭീമന്‍മാരെ ഞെട്ടിച്ച് ചൈനയുടെ പുതിയ വാര്‍ത്താ അവതാരകൻ.

69
0
SHARE

ന്യൂസ് റൂമുകളെ അടക്കിവാഴുന്ന അവതാരകര്‍ക്ക് ഒരു ഭീഷണിയാണ് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയ അവതാരകന്‍. കൃത്രിമബുദ്ധി (I A ) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന, വാര്‍ത്ത വായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതാരകനാണ് ഇത്.

ചൈനീസ് സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ സോഗു.കോമുമായി സഹകരിച്ചാണ് സിന്‍ഹുവ ഈ വിപ്ലവ നീക്കം നടത്തിയത്. അഞ്ചാമത് ആഗോള ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സിലാണ് ഈ കൃത്രിമബുദ്ധിക്കാരനെ സിന്‍ഹുവ ലോകത്തിന് പരിചയപ്പെടുത്തിയത്.

സിന്‍ഹുവയുടെ ഇംഗ്ലീഷ് വാര്‍ത്ത വായനക്കാരനായ സാങ് സാവോയെ അനുകരിച്ചാണ് ഈ ‘റോബോട്ടി’നെ ഉണ്ടാക്കിയിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇവന്‍ ഒരു യന്ത്രമനുഷ്യനല്ല. പകരം ‘ഡിജിറ്റല്‍ കമ്പോസിങ്’ എന്ന സാങ്കേതിക വിദ്യയാണ് ഇതിന് പിന്നില്‍ ഉപയോഗിച്ചിരിക്കുന്നത്.

സ്‌ക്രീന്‍ ഡിസ്‌പ്ലേക്കായി അനേകം ചിത്രങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഒരാളുടെ അന്തിമ രൂപത്തെ സൃഷ്ടിച്ചെടുക്കുന്ന സാങ്കേതിക വിദ്യയാണ് ഈ ഡിജിറ്റല്‍ സംയോജനം. ഈ അന്തിമ രൂപത്തിനൊപ്പം കൃത്രിമ ബുദ്ധി കൂട്ടിയിണക്കി യഥാര്‍ഥ അവതാരകന്റെ ശബ്ദവും ചുണ്ടിന്റെ ചലനങ്ങളും മുഖത്തെ വികാരങ്ങളുമൊക്കെ സംയോജിപ്പിച്ചാണ് സിന്‍ഹുവ ഈ ഹൈടെക് അവതാരകന് ജന്മം കൊടുത്തത്.

NO COMMENTS

LEAVE A REPLY