മന്ത്രി കെ.ടി. ജലീലിനെതിരേ വീണ്ടും കരിങ്കൊടി പ്രതിഷേധം.

മന്ത്രി കെ.ടി. ജലീലിനെതിരേ വീണ്ടും കരിങ്കൊടി പ്രതിഷേധം.

135
0
SHARE

തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരേ വീണ്ടും കരിങ്കൊടി പ്രതിഷേധം. മലപ്പുറം തിരൂരില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ്  കരിങ്കൊടി കാട്ടിയത്.

കഴിഞ്ഞ ദിവസം കോഴിക്കോട് ചേവായൂരിലാണ് രാജി ആവശ്യപ്പെട്ട് കെ.ടി.ജലീലിന് നേരെ യൂത്ത് ലീഗ് കരിങ്കൊടി ഉയര്‍ത്തിക്കാണിച്ചിരുന്നു തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. 

NO COMMENTS

LEAVE A REPLY