നിയമോപദേശം തേടി തന്നെ വിളിച്ചത് തന്ത്രി എന്ന് ഉറപ്പില്ല: പി.എസ്ശ്രീധരന്പിള്ള.

നിയമോപദേശം തേടി തന്നെ വിളിച്ചത് തന്ത്രി എന്ന് ഉറപ്പില്ല: പി.എസ്ശ്രീധരന്പിള്ള.

137
0
SHARE

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിവാദ പ്രസംഗത്തില്‍ മലക്കം മറിഞ്ഞു ശ്രീധരന്‍പിള്ള. സ്ത്രീകള്‍ സന്നിദാനത്തിന്റെ അടുത്ത് എത്തിയപ്പോള്‍ നടയടച്ചാല്‍ കോടതിയക്ഷ്യമാകില്ലേ എന്ന് ചോദിച്ച് തന്നെ വിളിച്ചത് തന്ത്രി എന്നുറപ്പില്ലെന്ന് ശ്രീധരന്‍പിള്ള.

ചിലപ്പോള്‍ തന്ത്രി കുടുംബത്തിലെ മറ്റാരെങ്കിലും ആകാം, എന്നാല്‍ തന്ത്രി കണ്ഠരര് രാജീവര്‍ തന്നെയാണോ അത് എന്ന് ഉറപ്പില്ലെന്നും അദ്ദേഹം വര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് താന്‍ ശ്രീധരന്‍പിള്ളയെ വിളിച്ചിട്ടില്ല എന്ന് പറഞ്ഞു തന്ത്രി രംഗത്തെത്തിയിരുന്നു. വിളിച്ചിട്ടില്ല എന്ന് തന്ത്രി പറഞ്ഞാല്‍ അതാണ് സത്യമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY