മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയില്‍ നിന്ന് രാജിവെച്ചു.

മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയില്‍ നിന്ന് രാജിവെച്ചു.

140
0
SHARE

തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയില്‍ നിന്ന് രാജിവെച്ചു. നിയമനം സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ തന്നെയും ഭര്‍ത്താവിനെയും അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ രാജി പ്രഖ്യാപിച്ചത്. കേരള സര്‍വകലാശാല സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ജൂബിലി നവപ്രഭ രാജിവെച്ചത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഭര്‍ത്താവിന് ഇത് വലിയ കളങ്കമാണുണ്ടാക്കിയിരിക്കുന്നതെന്നും ജൂബിലി നവപ്രഭ പറഞ്ഞു.

NO COMMENTS

LEAVE A REPLY