ബന്ധുനിയമന വിവാദത്തെ തുടർന്ന് ജനറൽ മാനേജർ പദവി ഒഴിയുന്നുവെന്ന് കെ ടി ജലീലിന്റെ ബന്ധു കെ...

ബന്ധുനിയമന വിവാദത്തെ തുടർന്ന് ജനറൽ മാനേജർ പദവി ഒഴിയുന്നുവെന്ന് കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബ്.

105
0
SHARE

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബ് ഒഴിയുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് തിരികെ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടര്‍ ബോര്‍ഡിന് അദീബു കത്ത് നല്‍കി. തിങ്കളാഴ്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം വിഷയം ചര്‍ച്ച ചെയ്യും. മന്ത്രി കെ ടി ജലീലിനെതിെര ഉയര്‍ന്ന ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് സ്ഥാനമൊഴിയുന്നത്. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് അദീബ്‌ മാധ്യമങ്ങളോട് പറഞ്ഞു. പാവപ്പെട്ടവരെ സേവിക്കുന്ന എന്ന ആഗ്രഹത്തോടെയാണ് പദവി ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY