ശിശുദിനാഘോഷം : ചെലവുകുറച്ച്‌ പൊലിമയോടെ നടത്തുമെന്ന്‌ ജില്ലാ കളക്‌ടർ.

ശിശുദിനാഘോഷം : ചെലവുകുറച്ച്‌ പൊലിമയോടെ നടത്തുമെന്ന്‌ ജില്ലാ കളക്‌ടർ.

218
0
SHARE

തൃശൂർ : ജില്ലയില്‍ പ്രളയമുണ്ടായ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ കുറച്ച്‌ പൊലിമ നഷ്‌ടപ്പെടാതെ ശിശുദിനം ആഘോഷിക്കണമെന്നു ജില്ലാ കളക്‌ടര്‍ ടി.വി.അനുപമ. കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന സംഘാടകസമിതി യോഗത്തിലാണ്‌ കളക്‌ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. ഇത്തവണ ഈസ്റ്റ്‌, വെസ്റ്റ്‌ ഉപജില്ലകളില്‍ നിന്നായി 1500 വിദ്യാര്‍ത്ഥികളെ മാത്രമേ ശിശുദിനറാലിയില്‍ പങ്കെടുപ്പിക്കുമെന്നു കളക്‌ടര്‍ അറിയിച്ചു. എന്നാല്‍ മുന്‍ വര്‍ഷത്തെപ്പോലെ സ്‌കൗട്ട്‌സ്‌ ആന്റ്‌ ഗൈഡ്‌സ്‌, എന്‍.സി.സി, ബാന്റ്‌വാദ്യം എന്നിവയും ഉണ്ടാവും. ഇത്തവണ കലാപരിപാടികള്‍ ഒഴിവാക്കും.
നവംബര്‍ 14 ന്‌ രാവിലെ എട്ടിന്‌ സി.എം.എസ്‌. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാരംഭിക്കുന്ന ശിശുദിന റാലി മേയര്‍ അജിത ജയരാജന്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. ചിയ്യാരം സെന്റ്‌ മേരീസ്‌ സിയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി മറിയ ഷോബി കുട്ടികളുടെ സ്‌പീക്കറായും മിഷന്‍ ക്വാര്‍ട്ടേഴ്‌സ്‌ സെന്റ്‌ ജോസഫ്‌ സിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി വൈഷ്‌ണവി ജയേഷ്‌ ചാച്ചാജിയായും റാലിയെ നയിക്കും. നഗരം ചുറ്റിയുള്ള ശിശുദിനറാലി തുടര്‍ന്ന്‌ ടൗണ്‍ഹാളില്‍ സമാപിക്കും. കൃഷി വകുപ്പ്‌മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ എന്നിവര്‍ ചേര്‍ന്ന്‌ റാലി സ്വീകരിക്കും. തുടര്‍ന്ന്‌ വിവിധ സ്‌കൂളുകളില്‍ നടത്തിയ പ്രസംഗം, ചിത്രരചന മത്സര വിജയികള്‍ക്ക്‌ ജില്ലാ കളക്‌ടര്‍ ടി.വി. അനുപമ സമ്മാനദാനം നടത്തും.
ആലോചനായോഗത്തില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം.എല്‍. റോസി, ജില്ലാപഞ്ചായത്ത്‌ വികസന സമിതി അധ്യക്ഷ ജെന്നി ജോസഫ്‌, എ.ഡി.സി പി.എന്‍. അയന, ശിശുക്ഷേമ സമിതി കമ്മിറ്റി ജില്ലാ സെക്രട്ടറി പി.എന്‍. ഭാസ്‌കരന്‍ മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റിയംഗം പശുപതി, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY