ഒമ്പതുനാള്‍ ഒളിവില്‍; ദുരൂഹത ബാക്കിയാക്കി ഡിവൈ.എസ്.പിയുടെ ആത്മഹത്യ.

ഒമ്പതുനാള്‍ ഒളിവില്‍; ദുരൂഹത ബാക്കിയാക്കി ഡിവൈ.എസ്.പിയുടെ ആത്മഹത്യ.

754
0
SHARE

തിരുവനന്തപുരം: യുവാവിനെ വാഹനത്തിനുമുന്നിൽ തള്ളിയിട്ടുകൊന്നെന്ന കേസിൽ ഒമ്പതുദിവസം പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ഡിവൈ.എസ്.പി. ബി. ഹരികുമാറിന്റെ മരണത്തിലും ദുരൂഹത. ഒളിവിൽക്കഴിഞ്ഞ ഹരികുമാർ എങ്ങനെയാണ് കല്ലമ്പലത്തെ വീട്ടിലെത്തിയെന്നതാണ് പോലീസിനെ കുഴക്കുന്നത്. കൊലപാതകശേഷം തമിഴ്നാട്ടിലും കർണാടകയിലും ഒളിവിൽക്കഴിഞ്ഞ ശേഷമാണ് ഹരികുമാർ നാട്ടിൽ തിരിച്ചെത്തിയത്. കീഴടങ്ങാനുള്ള തീരുമാനത്തിനൊടുവിലായിരുന്നു ആത്മഹത്യ. ചൊവ്വാഴ്ച തലസ്ഥാനത്ത് കീഴടങ്ങുമെന്നായിരുന്നു പോലീസിനുലഭിച്ച വിവരം. ഹരിക്കൊപ്പം സുഹൃത്ത് ബിനുവും കീഴടങ്ങുമെന്നാണ് പോലീസ് പ്രതീക്ഷിച്ചിരുന്നത്. പ്രതിയെ നേരത്തേ തിരിച്ചറിഞ്ഞ കേസിൽ അയാളെ പിടികൂടുക മാത്രമാണ് അന്വേഷണ സംഘത്തിന്റെ ദൗത്യമായിരുന്നത്. ഇതിനായി പത്ത് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.

NO COMMENTS

LEAVE A REPLY