ശനിയാഴ്ച ശബരിമലയിലെത്തും; സുരക്ഷ വേണമെന്ന് തൃപ്തി ദേശായി.

ശനിയാഴ്ച ശബരിമലയിലെത്തും; സുരക്ഷ വേണമെന്ന് തൃപ്തി ദേശായി.

143
0
SHARE

ന്യൂഡൽഹി: തൃപ്തി ദേശായി ആറ് വനിതകൾക്കൊപ്പം മണ്ഡലകാലത്ത് ശബരിമലയിലെത്തും. തങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇവർ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതി. ഈ മാസം 16 നാണ് കേരളത്തിലെത്തുക. 17 ന് രാവിലെ ശബരിമലയിലേക്ക് പോകും. തനിക്ക് താമസവും യാത്രാ സൗകര്യവും ഒരുക്കണമെന്നും മല ചവിട്ടാതെ തിരിച്ചുപോകില്ലെന്നും തൃപ്തി ദേശായി അറിയിച്ചു. കേരള മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പുറമെ മഹാരാഷ്ട്ര മുഖ്യമന്ത്രി, കേരള ഡി.ജി.പി എന്നിവർക്കും അവർ കത്തയച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY